സ്വര്‍ണവിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6555 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി.

ഏപ്രില്‍ 19നായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്. പവന് 54,520 രൂപയും ഗ്രാമിന് 6,815രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു. 17ദിവസം കൊണ്ട് 4000 രൂപയോളമാണ് വര്‍ധിച്ചത്. പിന്നീട് ഘട്ടംഘട്ടമായി 2080 രൂപ കുറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 45,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടുമാസം കൊണ്ട് 9000 രൂപയാണ് വര്‍ധിച്ചത്. ക്രമാതീതമായ വിലവര്‍ധന കേരളത്തില്‍ സ്വര്‍ണക്കച്ചവടം കുത്തനെ കുറച്ചിരുന്നു

Top