കുവൈത്ത് സിറ്റി: വ്യാജ വർക്ക് പെർമിറ്റ് നിർമിച്ച് നൽകിയതുമായി ബന്ധപ്പെട്ട് ലബനീസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. 250 ഡോളർ വരെ ഈടാക്കിയാണ് ഇയാൾ വ്യാജ വർക്ക് പെർമിറ്റ് നിർമ്മിച്ച് നൽകിയിരുന്നത്.
അതേസമയം ഇത് സംബന്ധമായി മറ്റൊരു ലബനീസ് പൗരന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുവൈത്തില്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.