കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിന്റേതെന്ന പേരിൽ വ്യാജ സ്ഥലംമാറ്റ ഉത്തരവ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ബെംഗളൂരു വിധാൻസൗധ പൊലീസ് കേസെടുത്തു. മാണ്ഡ്യ ജില്ലാ ഹെൽത്ത് ഓഫീസറെ എക്സൈസ് വകുപ്പിലേക്ക് സ്ഥലംമാറ്റിയെന്ന തരത്തിലുള്ള വ്യാജ സർക്കുലർ ബിജെപി നേതാക്കൾ വ്യാപകമായി പങ്കുവെച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടും കോൺഗ്രസ് പാർട്ടിയും പരാതി നൽകിയത്. ഉത്തരവ് വ്യാജമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതിന് പിന്നാലെ, ഇത് ആദ്യം പങ്കുവെച്ച ബിജെപി എംഎൽഎ സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വ്യാജ ഉത്തരവ് പ്രചരിപ്പിച്ചു! കർണാടക മുഖ്യമന്ത്രിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
മാണ്ഡ്യ ജില്ലാ ഹെൽത്ത് ഓഫീസറെ എക്സൈസ് വകുപ്പിലേക്ക് സ്ഥലംമാറ്റിയെന്ന തരത്തിലുള്ള വ്യാജ സർക്കുലർ ബിജെപി നേതാക്കൾ വ്യാപകമായി പങ്കുവെച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടും കോൺഗ്രസ് പാർട്ടിയും പരാതി നൽകിയത്






