തിരുവനന്തപുരം: ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയിൽ സംതൃപ്തയെന്ന് ബിന്ദു. പേരൂർക്കട സ്റ്റേഷനിലെ പ്രസന്നൻ എന്ന പോലീസുകാരനാണ് തന്നോട് ഏറ്റവും മോശമായി പെരുമാറിയതെന്നും എസ്ഐക്ക് പുറമേ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഇവർ പറഞ്ഞു.
Also Read: കോഴിക്കോട് വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകൾക്ക് പൂട്ടുവീണു!
“കുറ്റക്കാരായ പോലീസുകാർ ഇനി ജോലിയിൽ ഉണ്ടാകരുതെന്നാണ് ആഗ്രഹം. ഇവർ പോലീസ് ജോലി ചെയ്യാൻ യോഗ്യരല്ല. സംഭവം അന്വേഷിച്ച് നടപടി എടുക്കും എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയിരുന്നു. അഭിഭാഷകനോട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഇക്കാര്യം പറഞ്ഞിരുന്നു എന്നും യുവതി പറഞ്ഞു.
അതേസമയം വ്യാജപരാതി നൽകിയ വീട്ടുടമസ്ഥ ഓമന ഡാനിയേലിനെതിരെ പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി. അഭിഭാഷകനുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ഇവർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് തീരുമാനമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.