റാം പരാമർശത്തിൽ കടുത്ത വിമർശനം; ഒടുവിൽ എക്സിൽ പേരുതന്നെ ‘റാം ആൾട്ട്മാൻ’ എന്നാക്കി മാറ്റി ഓപ്പൺഎഐ സിഇഒ!

ആഗോളതലത്തിൽ വൻ തോതിൽ ചിപ്പ് ക്ഷാമം നിലനിൽക്കെ, പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ വലിയ അളവിൽ റാം ആവശ്യമില്ലാതെ സൂക്ഷിക്കുന്നുണ്ടെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിതുറന്നത്

റാം പരാമർശത്തിൽ കടുത്ത വിമർശനം; ഒടുവിൽ എക്സിൽ പേരുതന്നെ ‘റാം ആൾട്ട്മാൻ’ എന്നാക്കി മാറ്റി ഓപ്പൺഎഐ സിഇഒ!
റാം പരാമർശത്തിൽ കടുത്ത വിമർശനം; ഒടുവിൽ എക്സിൽ പേരുതന്നെ ‘റാം ആൾട്ട്മാൻ’ എന്നാക്കി മാറ്റി ഓപ്പൺഎഐ സിഇഒ!

പേഴ്‌സണൽ കമ്പ്യൂട്ടറുകളിലെ റാം ഉപയോഗത്തെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേരിട്ട് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. ആഗോളതലത്തിൽ വൻ തോതിൽ ചിപ്പ് ക്ഷാമം നിലനിൽക്കെ, പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ വലിയ അളവിൽ റാം ആവശ്യമില്ലാതെ സൂക്ഷിക്കുന്നുണ്ടെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിതുറന്നത്.

തന്റെ വാദങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സാം ആൾട്ട്മാൻ വിശദീകരിച്ചെങ്കിലും എക്സിലെ ഉപയോക്താക്കൾ ട്രോളുകളും വിമർശനങ്ങളും തുടർന്നു. തുടർന്ന് ഒരു ഉപയോക്താവ് തമാശയായി പേര് മാറ്റാൻ നിർദ്ദേശിച്ചതോടെ, സാം ആൾട്ട്മാൻ കുറച്ചു സമയത്തേക്ക് സ്വന്തം എക്സ് പ്രൊഫൈൽ പേര് ‘റാം ആൾട്ട്മാൻ’ എന്ന് മാറ്റുകയായിരുന്നു.

Also Read: ഭൂമിക്ക് പുതിയൊരു ‘മിനി-ചന്ദ്രൻ’! പത്തുവർഷത്തിലൊരിക്കൽ എത്തുന്ന വിചിത്ര അതിഥി ഭൂമിയെ ചുറ്റുന്നു; ഡിസംബർ വരെ നമ്മോടൊപ്പമുണ്ടാകും…

പിന്നീട് തന്റെ പ്രസ്താവനയിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് അദ്ദേഹം രംഗത്തെത്തി. ലോകത്തിന് കൂടുതൽ മെമ്മറി ശേഷി ലഭ്യമാകണമെന്നും, ഉപയോക്താക്കൾക്ക് തങ്ങളുടെ കമ്പ്യൂട്ടറുകളിൽ ആവശ്യമുള്ളത്ര റാം ഇൻസ്റ്റാൾ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് തന്നെയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top