ആന്ധ്രായിലെ മരുന്ന് നിർമാണ പ്ലാൻ്റിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം, പത്ത് പേർക്ക് പരിക്ക്

ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടി.ഐ.എൽ ഹെൽത്ത്‌കെയർ പ്ലാന്റിൽ ഇന്ന് (ഒക്ടോബർ 3) രാവിലെ എട്ട് മണിയോടെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്

ആന്ധ്രായിലെ മരുന്ന് നിർമാണ പ്ലാൻ്റിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം, പത്ത് പേർക്ക് പരിക്ക്
ആന്ധ്രായിലെ മരുന്ന് നിർമാണ പ്ലാൻ്റിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം, പത്ത് പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറിച്ച് വൻ ദുരന്തം. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടി.ഐ.എൽ ഹെൽത്ത്‌കെയർ പ്ലാന്റിൽ ഇന്ന് (ഒക്ടോബർ 3) രാവിലെ എട്ട് മണിയോടെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തു കൊണ്ടിരുന്ന അഞ്ച് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയുടെ ഒരു ഭാഗം പൂർണ്ണമായി തകരുകയും പ്രദേശത്താകെ കനത്ത പുക മൂടുകയും ചെയ്തു. വിവരമറിഞ്ഞ് ശ്രീ സിറ്റി പോലീസും അഗ്നിശമന സേനയും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: അതിർത്തി കടന്നെത്തിയത് അബദ്ധത്തിലോ? ജമ്മു കശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന പാക് പെൺകുട്ടി കസ്റ്റഡിയിൽ

സാങ്കേതിക തകരാറാണോ അതോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണോ സ്ഫോടനത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദഗ്ദ്ധമായ സൗജന്യ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസും വ്യവസായ സുരക്ഷാ വകുപ്പും സംഭവത്തിൽ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Share Email
Top