മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു,3 പേർക്ക് പരുക്ക്

ഗ്യാസ് സ്റ്റൗവിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം

മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു,3 പേർക്ക് പരുക്ക്
മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു,3 പേർക്ക് പരുക്ക്

കൊച്ചി: എടയാറില്‍ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒഡീഷ സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. എടയാറിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗവിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

അജയ് വിക്രമന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Share Email
Top