പ്രവാസികളെ ദുരിതത്തിലാക്കരുതെന്ന് പ്രവാസി വെല്‍ഫെയര്‍, സലാല

പ്രവാസികളെ ദുരിതത്തിലാക്കരുതെന്ന് പ്രവാസി വെല്‍ഫെയര്‍, സലാല

സലാല: ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് കാരണം എയര്‍ ഇന്ത്യ വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കിയത് ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയും തൊഴിലും പ്രതിസന്ധിയിലാക്കിയതായി പ്രവാസി വെല്‍ഫെയര്‍ സലാല. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ വലിയ തോതില്‍ റദ്ദ് ചെയ്തത് വലിയ തുക കൊടുത്തു ടിക്കറ്റ് വാങ്ങി ദൂരങ്ങള്‍ താണ്ടി എയര്‍പോര്‍ട്ടിലെത്തിയവരോട് ചെയ്ത അനീതിയും അവഗണനയുമാണെന്നും ഇരകളാക്കപ്പെട്ടവര്‍ക്ക് അടിയന്തര യാത്രാ സൗകര്യങ്ങളും ന്യായമായ നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിലിടപെടണമെന്നും പ്രവാസി വെല്‍ഫെയര്‍ വര്‍ക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു.

അവശ്യ സര്‍വിസുകള്‍ സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കുന്നത് മൂലം ഉണ്ടാകുന്ന പരിണിതഫലങ്ങളാണ് ഇത്തരം പ്രതിസന്ധികള്‍. പ്രവാസികള്‍ കൂടുതലായി യാത്ര ചെയ്യുന്ന സ്‌കൂള്‍ അവധിക്കാലത്തെ കഴുത്തറപ്പന്‍ ടിക്കറ്റ് നിരക്കുകള്‍ കുറക്കണമെന്നും സലാലയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനസര്‍വിസ് പുനരാരംഭിക്കുകയും മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ തുടങ്ങുകയും വേണമെന്ന് പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് ആവശ്യപ്പെട്ടു. ജസീന ഗഫൂര്‍, വഹീദ് ചേന്ദമംഗലൂര്‍, രവിന്ദ്രന്‍ നെയ്യാറ്റിന്‍കര, കെ സൈനുദ്ദീന്‍, സിദ്ദീഖ് എന്‍.പി, സാജിത ഹഫീസ്, മുസ്തഫ.കെ, എന്നിവര്‍ സംസാരിച്ചു.

Top