അബഹ: സൗദി അറേബ്യയിലെ അസീറിൽ മസാജ് സെന്റർ മറയാക്കി പൊതു ധാർമികതയ്ക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്ത കേസിൽ ഒരു പ്രവാസി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അസീർ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ മസാജ് സെന്ററിനെതിരെ അസീർ നഗരസഭയുമായി സഹകരിച്ച് ശിക്ഷാ നടപടികൾ സ്വീകരിച്ചതായും പോലീസ് വ്യക്തമാക്കി.






