പയ്യന്നൂർ: വിനോദയാത്രയ്ക്കിടെയുണ്ടായ തർക്കത്തിൻ്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകനും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ താത്കാലിക അധ്യാപകനായ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
സംഭവം ഇങ്ങനെ
വിനോദയാത്രയ്ക്കിടെയുണ്ടായ പ്രശ്‌നം ‘സംസാരിച്ച് തീർക്കാൻ’ എന്ന പേരിലാണ് ലിജോ ജോൺ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ, അവിടെയെത്തിയ വിദ്യാർത്ഥികളെ ലിജോ ജോണും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു.
Also Read: 45 കിലോ ചന്ദനം കടത്തിയ രണ്ടുപേർ പിടിയിൽ; ഒളിപ്പിച്ചത് കോഴിഫാമിൽ, ആൾട്ടോ കാർ പിടിച്ചെടുത്തു
മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാരാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വൈരാഗ്യമാണ് മർദനത്തിനു കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






