താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു: അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നത്

താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു: അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു: അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നത്. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. ഇതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. പുനഃസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Share Email
Top