എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക; ഗള്‍ഫ് ജനതയോട് ആശ്വാസവാക്കുകളുമായി മമ്മൂട്ടി

എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക; ഗള്‍ഫ് ജനതയോട് ആശ്വാസവാക്കുകളുമായി മമ്മൂട്ടി

ഴക്കെടുതി മൂലം വലയുന്ന ഗള്‍ഫ് ജനതയോട് ആശ്വാസവാക്കുകളുമായി മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക എന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക.
എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ…

75 വര്‍ഷത്തിനിടയിലെ ശക്തമായ മഴയാണ് ഗള്‍ഫ് നാടുകളില്‍ ഉണ്ടായത്. നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Top