ജനനായകൻ വൈകിയാലും വിജയ് ആരാധകർക്ക് പൊങ്കൽ സമ്മാനമായി ‘തെരി’ റീ-റിലീസ്!

2016-ൽ പുറത്തിറങ്ങിയ ചിത്രം പത്താം വാർഷികത്തിലേക്ക് കടക്കുന്ന വേളയിലാണ് ജനുവരി 15-ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്നത്

ജനനായകൻ വൈകിയാലും വിജയ് ആരാധകർക്ക് പൊങ്കൽ സമ്മാനമായി ‘തെരി’ റീ-റിലീസ്!
ജനനായകൻ വൈകിയാലും വിജയ് ആരാധകർക്ക് പൊങ്കൽ സമ്മാനമായി ‘തെരി’ റീ-റിലീസ്!

ചെന്നൈ: ദളപതി വിജയ് ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് സൂപ്പർഹിറ്റ് ചിത്രം ‘തെരി’ വീണ്ടും തിയേറ്ററുകളിലേക്ക്. വിജയിയുടെ പുതിയ ചിത്രമായ ‘ജനനായകൻ’ പൊങ്കൽ റിലീസിനായി എത്താൻ വൈകുമെന്ന സൂചനകൾക്കിടയിലാണ്, ആരാധകരുടെ നിരാശ മാറ്റാൻ ‘തെരി’യുടെ ആഗോള റീ-റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവായ കലൈപ്പുലി എസ്. താണു ആണ് റീ-റിലീസ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2016-ൽ പുറത്തിറങ്ങിയ ചിത്രം പത്താം വാർഷികത്തിലേക്ക് കടക്കുന്ന വേളയിലാണ് ജനുവരി 15-ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലറിൽ ഡിസിപി വിജയകുമാർ, ജോസഫ് കുരുവിള എന്നീ ഇരട്ട വേഷങ്ങളിലാണ് വിജയ് തകർത്താടിയത്. സാമന്ത, എമി ജാക്സൺ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.

Also Read: രജിഷയുടെ ചുവടുകൾ! കൃഷാന്ദിന്റെ സയൻസ് ഫിക്ഷൻ വിസ്മയം; ‘കോമള താമര’ പുറത്ത്

വിജയിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളെത്തുടർന്നാണ് പ്രതിസന്ധിയിലായത്. ചിത്രത്തിന് ‘UA 16+’ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. കോടതി നടപടികളും ചർച്ചകളും തുടരുന്നതിനാൽ പൊങ്കലിന് ചിത്രം എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

Share Email
Top