‘അന്യ രാജ്യങ്ങളിലുള്ളവര്‍വരെ ആ സിനിമയ്ക്ക് ശേഷം എന്നെ തിരിച്ചറിഞ്ഞു’; ജോണി ആന്റണി

സിനിമാ ലോകത്തെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ജോണി ആന്റണി

‘അന്യ രാജ്യങ്ങളിലുള്ളവര്‍വരെ ആ സിനിമയ്ക്ക് ശേഷം എന്നെ തിരിച്ചറിഞ്ഞു’; ജോണി ആന്റണി
‘അന്യ രാജ്യങ്ങളിലുള്ളവര്‍വരെ ആ സിനിമയ്ക്ക് ശേഷം എന്നെ തിരിച്ചറിഞ്ഞു’; ജോണി ആന്റണി

സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജോണി ആന്റണി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തന്റെ സിനിമാ ലോകത്തെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ജോണി ആന്റണി.

ഹോം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ എനിക്കും ഒരു സ്ഥാനം കിട്ടിയിട്ടുണ്ടെന്നും ആ സിനിമയ്ക്ക് ശേഷം അന്യ രാജ്യത്ത് ഉണ്ടായിരുയാള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

‘ഹോം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ എനിക്കും ഒരു സ്ഥാനം കിട്ടിയിട്ടുണ്ട്. ഒ.ടിടിയില്‍ നല്ലരീതിയില്‍ ആ പടം പോയിരുന്നു. അന്യ രാജ്യത്ത് ഉണ്ടായിരുയാള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ദിവസം സുഹൃത്തുമൊത്ത് പുറത്ത് പോയപ്പോഴാണ് ഈ സംഭവം. അവിടെ ഉണ്ടായിരുന്ന ഒരാളുടെ അടുത്ത് ഞാന്‍ ഒരു സെലിബ്രിറ്റി ആക്ടറാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഏത് സിനിമയാണെ് ചോദിച്ചു. ഞാന്‍ ഹോം എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് മനസിലായി.

ഞാന്‍ കുട്ടുകാരന്റെ അടുത്ത് അപ്പോള്‍, കണ്ടോ കണ്ടോ എന്റെ വില കണ്ടോ എന്നൊക്കെ പറഞ്ഞിരുന്നു. അവര്‍ക്ക് എന്നെ മനസിലാകാന്‍ കാരണം ഒ.ടി.ടിയാണ്. ഒ.ടി.ടി ഇല്ലെങ്കില്‍ ആരും അറിയാന്‍ പോകുന്നില്ല. അതുപോലെ തന്നെ ഒരു ഫിലിപ്പിയന്‍സ് ലേഡി എന്നെ കണ്ട് തിരിച്ചറിഞ്ഞു. അവര്‍ ഭര്‍ത്താവുമായി പോകുകയായിരുന്നു, അദ്ദേഹം മലയാളിയാണ്. പുള്ളി പറഞ്ഞു ജോണി ചേട്ടാ എന്റെ ഭാര്യയാണ് ഹോം കണ്ട് അവള്‍ താങ്കളെ തിരിച്ചറിഞ്ഞു. അതൊക്കെ വലിയ ഭാഗ്യമാണ്,’ ജോണി ആന്റണി പറഞ്ഞു.

Share Email
Top