കുട്ടികൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അവരിൽ വിറ്റാമിൻ കുറവുകൾ ഉണ്ടാകാം; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ!

ആഹാരം നന്നായി കഴിക്കുന്നുണ്ടെങ്കിലും കുട്ടികളിൽ പോഷകക്കുറവുകൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ ചില കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്

കുട്ടികൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അവരിൽ വിറ്റാമിൻ കുറവുകൾ ഉണ്ടാകാം; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ!
കുട്ടികൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അവരിൽ വിറ്റാമിൻ കുറവുകൾ ഉണ്ടാകാം; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ!

ല്ല രീതിയിൽ ഭക്ഷണം കഴിക്കുകയും ശരിയായി വളരുകയും ചെയ്യുന്ന കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകില്ലെന്നാണ് മിക്ക മാതാപിതാക്കളും വിശ്വസിക്കുന്നത്. എന്നാൽ കുട്ടികളിലെ ചില പ്രധാന വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുകൾ പുറത്തേക്ക് പെട്ടെന്ന് പ്രകടമാകില്ലെന്നാണ് ശിശുരോഗ വിദഗ്ധർ വ്യക്തമാക്കുന്നത്. വേണ്ടത്ര ആഹാരം ലഭിക്കുന്ന കുട്ടികളിൽ പോലും ഇത്തരം പോഷകക്കുറവുകൾ നിശബ്ദമായി വില്ലനാകാറുണ്ട്. സാധാരണയായി കണ്ടുവരുന്ന ഈ ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും കുട്ടികളുടെ അലസതയായോ, ഭക്ഷണത്തോടുള്ള വിമുഖതയായോ അല്ലെങ്കിൽ സ്കൂളിലെ ശ്രദ്ധക്കുറവായോ ഒക്കെ മാതാപിതാക്കൾ തെറ്റിധരിക്കാറാണ് പതിവ്.

ആഹാരം നന്നായി കഴിക്കുന്നുണ്ടെങ്കിലും കുട്ടികളിൽ പോഷകക്കുറവുകൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ ചില കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യമായ കാരണങ്ങളൊന്നുമില്ലാതെ കുട്ടികളിൽ കാണുന്ന നിരന്തരമായ ക്ഷീണം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം അല്ലെങ്കിൽ അണുബാധകൾ, പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ, പേശികളിലെ വേദന, പൊട്ടുന്ന നഖങ്ങൾ എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കുട്ടികളുടെ തിരക്കുപിടിച്ച ജീവിതശൈലിയുടെയോ അല്ലെങ്കിൽ ഭക്ഷണത്തോടുള്ള തെരഞ്ഞെടുപ്പുകളുടെയോ ഫലമായി മാത്രമാണെന്ന് കരുതി മാതാപിതാക്കൾ അവഗണിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Also Read: മഴക്കാലത്തെ സൂപ്പർ ഫ്രൂട്ട് ഞാവൽപ്പഴം; ആരോഗ്യഗുണങ്ങളും ഒഴിവാക്കേണ്ട കോമ്പിനേഷനുകളും അറിയാം

ഇന്ന് കുട്ടികളിൽ ഏറ്റവുംകൂടുതൽ കണ്ടുവരുന്ന ഒന്നാണ് ഇരുമ്പിന്റെ കുറവ് അഥവാ അയേൺ ഡെഫിഷ്യൻസി. വിളർച്ച ഉണ്ടാകുന്നതിന് മുൻപ് തന്നെ കുട്ടികളുടെ ഓർമ്മശക്തിയെയും പഠനശേഷിയെയും ബാധിക്കാൻ ഇതിന് സാധിക്കും. അതുപോലെതന്നെ കുട്ടികൾ ഇൻഡോർ ഗെയിമുകളിലേക്കും സ്ക്രീനുകളിലേക്കും ഒതുങ്ങിക്കൂടുന്നതിനാൽ വൈറ്റമിൻ ഡി കുറവും വ്യാപകമായിരിക്കുന്നു. ഇത് എല്ലുകളുടെ ബലക്ഷയത്തിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. സസ്യാഹാരം മാത്രം ശീലമാക്കിയ കുട്ടികളിൽ വൈറ്റമിൻ ബി 12 കുറവുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

മൾട്ടിവൈറ്റമിൻ സപ്ലിമെന്റുകൾ വാങ്ങി നൽകുന്നത് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് മാതാപിതാക്കൾ കരുതരുത്. കുട്ടികളുടെ ഭക്ഷണക്രമത്തിൽ പോഷകസമൃദ്ധമായ ആഹാരങ്ങൾ ഉൾപ്പെടുത്തുന്നതിനോടൊപ്പം, കുട്ടികളിൽ അസാധാരണമോ നിരന്തരമായോ കാണുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ശിശുരോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. കൃത്യസമയത്ത് കണ്ടെത്തിയാൽ ലളിതമായ ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും ആവശ്യമായ പരിശോധനകളിലൂടെയും കുട്ടികളുടെ ഇത്തരം പോഷകക്കുറവുകൾ പൂർണ്ണമായും പരിഹരിക്കാൻ സാധിക്കും.

Share Email
Top