20 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴുമെന്ന് താന്‍ പോലും പ്രതീക്ഷിച്ചില്ല: സഞ്ജു സാംസണ്‍

20 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴുമെന്ന് താന്‍ പോലും പ്രതീക്ഷിച്ചില്ല: സഞ്ജു സാംസണ്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ വാങ്കഡെയില്‍ ചെന്ന് തകര്‍ത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും മലയാളി താരം മികച്ച പ്രകടനം പുറത്തെടുത്തു. വാങ്കഡെയിലെ ബാറ്റിംഗ് പിച്ചില്‍ ടോസ് നേടി ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ച സഞ്ജുവിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ഇപ്പോള്‍ ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് രാജസ്ഥാന്‍ നായകന്‍.

പവര്‍പ്ലേയിലെ മികച്ച തുടക്കം മുതലാക്കണമെന്ന് അശ്വിനും ചഹലും ആഗ്രഹിച്ചു. വിക്കറ്റുകള്‍ എടുക്കാന്‍ അവര്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തുവെന്നും സഞ്ജു വ്യക്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റിന് 125 റണ്‍സ് മാത്രമാണ് നേടിയത്. റിയാന്‍ പരാഗിന്റെ അര്‍ദ്ധ സെഞ്ച്വറി കൂടിയായതോടെ മത്സരം രാജസ്ഥാന്‍ അനായാസം ജയിച്ചുകയറി.

മത്സരത്തില്‍ ടോസ് നിര്‍ണായകമാകുമെന്ന് തനിക്ക് മനസിലായി. തുടക്കത്തില്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുന്ന രീതിയിലായിരുന്നു പിച്ചിന്റെ സ്വഭാവം. ട്രെന്റ് ബോള്‍ട്ടിനെയും നന്ദ്ര ബര്‍ഗറിനെയും പോലുള്ള മികച്ച ബൗളര്‍മാര്‍ രാജസ്ഥാന്‍ നിരയിലുണ്ട്. ആദ്യ ഓവറുകളില്‍ അവര്‍ സ്വന്തം റോളുകള്‍ ഭംഗിയാക്കി. 20 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴുമെന്ന് താന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു.

Top