അണമുട്ടിയാൽ ചേരയും കടിക്കും..! റഷ്യൻ വിമാനങ്ങളെ ലക്ഷ്യം വയ്ക്കാൻ യുക്രെയ്ൻ?

സെലെൻസ്കിയുടെ മുന്നറിയിപ്പ് അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ റഷ്യ പ്രതികരിക്കുമെന്നും പുടിൻ പറഞ്ഞു. “ഭീകരവാദികളുമായി ചർച്ച ചെയ്യാൻ കഴിയില്ല” എന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി

അണമുട്ടിയാൽ ചേരയും കടിക്കും..! റഷ്യൻ വിമാനങ്ങളെ ലക്ഷ്യം വയ്ക്കാൻ യുക്രെയ്ൻ?
അണമുട്ടിയാൽ ചേരയും കടിക്കും..! റഷ്യൻ വിമാനങ്ങളെ ലക്ഷ്യം വയ്ക്കാൻ യുക്രെയ്ൻ?

യുക്രൈൻ ഡ്രോണുകൾ റഷ്യൻ വ്യോമപാതയെ ഫലത്തിൽ അടച്ചുപൂട്ടുന്ന തരത്തിൽ ആക്രമണം നടത്തുമെന്ന പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ മുന്നറിയിപ്പിനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത പ്രതികരണം. ഇത്തരമൊരു ഭീഷണി “ഭീകരവാദം പോലെയാണ്” എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. മോസ്കോ ഇതിന് മറുപടി നൽകാനുള്ള വഴി കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കിർഗിസ്ഥാനിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പുടിന്റെ പ്രതികരണം.

റഷ്യൻ വ്യോമപാതയെ ബാധിക്കുന്ന തരത്തിലുള്ള യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായാൽ സിവിലിയൻ വിമാന സർവീസുകളെയും ബാധിക്കുമെന്ന ആശങ്കയ്ക്കിടെയാണ് സെലെൻസ്കിയുടെ മുന്നറിയിപ്പ് പുറത്തുവന്നത്. റഷ്യക്കെതിരായ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുമ്പോൾ, വിമാന ഗതാഗത മേഖലയിലേക്കും അതിന്റെ പ്രത്യാഘാതങ്ങൾ നീളുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ALSO READ;ട്രംപ്–പുടിൻ–ഷി ഒരുമിച്ച് ഒരു വേദിയിൽ? നവംബറിൽ ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് റഷ്യയുടെ സൂചന..!

“ഭീകരവാദികളുമായി ചർച്ച ചെയ്യാനാകില്ല”

സെലെൻസ്കിയുടെ മുന്നറിയിപ്പ് അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ റഷ്യ പ്രതികരിക്കുമെന്നും പുടിൻ പറഞ്ഞു. “ഭീകരവാദികളുമായി ചർച്ച ചെയ്യാൻ കഴിയില്ല” എന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി. അതിനാൽ യുക്രൈൻ വ്യോമാക്രമണങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ റഷ്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്നതും ഇനി പ്രധാന ചർച്ചയാകും.

യുക്രൈൻ ഡ്രോണുകൾ റഷ്യൻ വ്യോമമേഖലയെയും വിമാന സർവീസുകളെയും ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രം. അതിനെ “ഭീകരവാദം” എന്ന് വിശേഷിപ്പിച്ച് കർശന പ്രതികരണത്തിന് സൂചന നൽകിയിരിക്കുകയാണ് പുടിൻ. ഇതോടെ യുക്രൈൻ–റഷ്യ സംഘർഷം സൈനിക കേന്ദ്രങ്ങൾക്കപ്പുറം വ്യോമഗതാഗത മേഖലയിലേക്കും കൂടുതൽ സമ്മർദം സൃഷ്ടിക്കുമോ എന്ന ആശങ്കയും ശക്തമാകുകയാണ്.

Share Email
Top