ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ലെന്ന് ഇറാന്‍

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ലെന്ന് ഇറാന്‍
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാല്‍, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു.

Also Read: അമേരിക്കൻ ആയുധ വിപണിക്കും വൻ പ്രഹരം, ഒറ്റയടിക്ക് ഇറാൻ വീഴ്ത്തിയത് 3000 കോടിയുടെ F-35

ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ലെന്നും ഇറാന്‍ അറിയിച്ചു. അന്താരാഷ്ട്ര ആണവ ഊര്‍ജ ഏജന്‍സിക്കെതിരായ വിമര്‍ശനം ഇറാന്‍ അറിയിച്ചു. ഐഎഇഎയുടെ പ്രമേയം ഇറാന്റെ ആണവ ഊര്‍ജം ശ്രമങ്ങളെ തകര്‍ക്കുന്ന സയണിസ്റ്റ് പദ്ധതികളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നും ഇറാന്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചയിലും അയയാതെ തിരിച്ചടി തുടരുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

Share Email
Top