സ്‌കൂളുകളില്‍ നിന്ന് റഷ്യന്‍ ഭാഷ ഒഴിവാക്കി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍

സ്‌കൂളുകളില്‍ നിന്ന് റഷ്യന്‍ ഭാഷ ഒഴിവാക്കി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍
സ്‌കൂളുകളില്‍ നിന്ന് റഷ്യന്‍ ഭാഷ ഒഴിവാക്കി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍

രും വര്‍ഷങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് റഷ്യന്‍ രണ്ടാം ഭാഷയായി തിരഞ്ഞെടുക്കാനുള്ള അവസരം നഷ്ടമാകും. വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് റഷ്യന്‍ ഭാഷ സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് ചെക്ക് റിപ്പബ്ലിക്ക് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ, യുവജന, കായിക മന്ത്രാലയം ഡിസംബര്‍ അവസാനത്തോടെ പ്രീ-സ്‌കൂള്‍, പ്രൈമറി വിദ്യാഭ്യാസത്തിനായുള്ള പുതുക്കിയ ചട്ടക്കൂട് വിദ്യാഭ്യാസ പരിപാടികള്‍ക്ക് അംഗീകാരം നല്‍കി. നിലവില്‍ മൂന്നാം ഗ്രേഡില്‍ നിന്ന് വ്യത്യസ്തമായി ഒന്നാം ക്ലാസ് മുതല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യത്തെ വിദേശ ഭാഷയായി ഇംഗ്ലീഷ് നിര്‍ബന്ധമാക്കണമെന്ന് വിഭാവനം ചെയ്യുന്നു. ‘മൂന്ന് വിദേശ ഭാഷകള്‍ (ജര്‍മ്മന്‍, ഫ്രഞ്ച് അല്ലെങ്കില്‍ സ്പാനിഷ്) മാത്രമേ ഇനി മുതല്‍ തെരഞ്ഞെടുക്കാനാകൂ.

Russian language

Also Read: ഗാസയിൽ അഞ്ച് ഇസ്രയേൽ സൈനികർ കൂടി കൊല്ലപ്പെട്ടു

അതേസമയം, ഭരണകൂടത്തിന്റെ പദ്ധതികള്‍ വിദ്യാഭ്യാസ വിദഗ്ധരുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ‘ഇന്ന്, അഞ്ചിലൊന്ന് കുട്ടികള്‍ റഷ്യന്‍ ഭാഷ പഠിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിരവധി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ സമാനമായ നയങ്ങള്‍ അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. 2022-ല്‍, എസ്റ്റോണിയന്‍ പാര്‍ലമെന്റ് ഒരു ബില്‍ പാസാക്കി, 2029-ഓടെ എല്ലാ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും എസ്‌തോണിയന്‍ രണ്ടാം ഭാഷയായി മാറും. ഇതിനു പുറമെ റഷ്യന്‍ ഭാഷാ വിദ്യാഭ്യാസത്തിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍, ലാത്വിയന്‍ സര്‍ക്കാര്‍ സമാനമായി, 2025 സെപ്റ്റംബര്‍ മുതല്‍, രാജ്യത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് രണ്ടാമത്തെ വിദേശ ഭാഷയായി റഷ്യന്‍ പഠിക്കാന്‍ കഴിയില്ലെന്ന് വിധിച്ചു, ക്രമേണ ഘട്ടം ഘട്ടമായുള്ള പഠനം ഈ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലാത്വിന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

European Union

Also Read:വെടിനിർത്തൽ കരാർ അന്തിമ കരടായി, പ്രതീക്ഷയോടെ ലോകം

ലാത്വിയയിലെ ജനസംഖ്യയുടെ 25% റഷ്യന്‍ വംശീയരാണെന്ന് 2017-ല്‍ ഒരു മൈഗ്രേഷന്‍ സര്‍വേ സൂചിപ്പിക്കുന്നുണ്ടെങ്കിലും, യൂറോപ്യന്‍ യൂണിയന്‍ ഭാഷകളും ഐസ്ലാന്‍ഡ്, നോര്‍വേ, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവയും മാത്രമേ ഓപ്ഷനുകളായി നിലനില്‍ക്കൂവെന്നും ലാത്വിയന്‍ സര്‍ക്കാര്‍ വാദിക്കുന്നു.

ലാത്വിയ, എസ്‌തോണിയ, ലിത്വാനിയ എന്നിവിടങ്ങളില്‍ ‘വിദ്യാഭ്യാസ സമ്പ്രദായം ഉള്‍പ്പെടെ പൊതുജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും റഷ്യന്‍ ഭാഷ ഏതാണ്ട് പൂര്‍ണ്ണമായും പിഴുതെറിയപ്പെട്ടിരിക്കുന്നു’ എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാണിക്കുന്നു.

Share Email
Top