ഇത്തിഹാദ് റെയിൽ ഈ വർഷം ഓടിത്തുടങ്ങും

ആദ്യഘട്ടത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളായ അബുദാബിയെയും ദുബായിയെയും തമ്മിലായിരിക്കും ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുക. തുടർന്ന് കിഴക്കൻ തീരത്തെ ഫുജൈറ വരെ സർവീസ് വ്യാപിപ്പിക്കും

ഇത്തിഹാദ് റെയിൽ ഈ വർഷം ഓടിത്തുടങ്ങും
ഇത്തിഹാദ് റെയിൽ ഈ വർഷം ഓടിത്തുടങ്ങും

അബുദാബി: യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ യാത്രാസേവനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും നിശ്ചയിച്ച സമയക്രമമനുസരിച്ച് തന്നെ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും ഇത്തിഹാദ് റെയിൽ പബ്ലിക് പോളിസി ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ അദ്ര അൽമൻസൂരി വ്യക്തമാക്കി. ദേശീയ വാർത്താ ഏജൻസിയായ ‘വാമി’ന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പങ്കുവെച്ചത്.

ആദ്യഘട്ടത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളായ അബുദാബിയെയും ദുബായിയെയും തമ്മിലായിരിക്കും ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുക. തുടർന്ന് കിഴക്കൻ തീരത്തെ ഫുജൈറ വരെ സർവീസ് വ്യാപിപ്പിക്കും. ജനത്തിരക്കും യാത്രക്കാരുടെ ആവശ്യകതയും കണക്കിലെടുത്താണ് റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്. 2030-ഓടെ പ്രതിവർഷം 3.65 കോടി യാത്രക്കാർക്ക് റെയിൽ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് കണക്കാക്കുന്നത്.

Also Read: സുരക്ഷിത യാത്രയ്ക്കായി കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജി.സി.സി. ഗതാഗത വാരത്തിന് തുടക്കമായി

അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്, ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി, ഫുജൈറയിലെ സകംകം ഉൾപ്പെടെ 11 പ്രധാന സ്റ്റേഷനുകളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ദുബായ് മെട്രോയുടെ റെഡ് ലൈനുമായും വരാനിരിക്കുന്ന ഗോൾഡ് ലൈനുമായും ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ വെച്ച് ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുമെന്ന് ചീഫ് പ്രോജക്ട് ഓഫീസർ മുഹമ്മദ് അൽഷെഹി അറിയിച്ചു. ഭാവിയിൽ മെയ്ദാനിലും സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയുണ്ട്.

പദ്ധതിക്കായി ആകെ 13 യാത്രാ ട്രെയിനുകളാണ് സജ്ജമാക്കുന്നത്. ഇതിൽ പത്തെണ്ണവും ഇതിനോടകം യു.എ.ഇയിൽ എത്തിക്കഴിഞ്ഞു. ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. അത്യാധുനിക ഇന്റീരിയർ, വൈ-ഫൈ സൗകര്യം, വ്യക്തിഗത പവർ ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കും ഗുണനിലവാരത്തിനും മുൻഗണന നൽകുന്ന ഇത്തിഹാദ് റെയിൽ, രാജ്യത്തെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Email
Top