എഥനോൾ ഉത്പാദനം കുതിക്കുന്നു, പക്ഷേ ഇറക്കുമതി കുറയുന്നില്ല; ഇ20 പെട്രോൾ പദ്ധതിക്ക് മുന്നിലുള്ള വെല്ലുവിളികൾ

ഉത്പാദനം ഇത്രയേറെ വർധിച്ചെങ്കിലും, എഥനോൾ ഇറക്കുമതി കുറയ്ക്കാൻ ഇത് പൂർണ്ണമായി സഹായിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്

എഥനോൾ ഉത്പാദനം കുതിക്കുന്നു, പക്ഷേ ഇറക്കുമതി കുറയുന്നില്ല; ഇ20 പെട്രോൾ പദ്ധതിക്ക് മുന്നിലുള്ള വെല്ലുവിളികൾ
എഥനോൾ ഉത്പാദനം കുതിക്കുന്നു, പക്ഷേ ഇറക്കുമതി കുറയുന്നില്ല; ഇ20 പെട്രോൾ പദ്ധതിക്ക് മുന്നിലുള്ള വെല്ലുവിളികൾ

രുപതുശതമാനം എഥനോൾ ചേർത്ത ‘ഇ20’ പെട്രോളിന്റെ വരവോടെ ഇന്ത്യയിലെ എഥനോൾ ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. 2016-ൽ വെറും 45 കോടി ലിറ്ററായിരുന്ന ഉത്പാദനം 2025-ൽ 970 കോടി ലിറ്ററായി വർധിച്ചു. നിലവിൽ ഏകദേശം അഞ്ഞൂറോളം ഡിസ്റ്റിലറികളിലായി പ്രതിവർഷം 1,822 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്.

ഉത്പാദനം ഇത്രയേറെ വർധിച്ചെങ്കിലും, എഥനോൾ ഇറക്കുമതി കുറയ്ക്കാൻ ഇത് പൂർണ്ണമായി സഹായിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 28 കോടി ഡോളറായിരുന്ന ഇന്ത്യയുടെ എഥനോൾ വ്യാപാര കമ്മി, 2024-25 കാലയളവിൽ 45.9 കോടി ഡോളറായി ഉയർന്നു. 2025-26-ൽ ഇത് 40.3 കോടി ഡോളറായി നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇറക്കുമതിയിലെ ആശ്രയത്വം ഇപ്പോഴും തുടരുകയാണ്. പ്രധാനമായും അമേരിക്കയിൽ നിന്നാണ് ഇന്ത്യ എഥനോൾ ഇറക്കുമതി ചെയ്യുന്നത്; ആകെ ഇറക്കുമതിയിൽ അമേരിക്കയുടെ വിഹിതം 2024-25-ലെ 79 ശതമാനത്തിൽ നിന്ന് 2025-26-ൽ 94 ശതമാനമായി വർധിച്ചു.

Also Read:അതിദാരുണം..! 13-ാം നിലയിൽനിന്ന് ”ക്രെയിൻ തകർന്നു വീണു, യുവാവിന് ദാരുണാന്ത്യം

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ വലിയൊരു പങ്കും ഇ20 ഇന്ധന മിശ്രണത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും, വ്യാവസായിക ആവശ്യങ്ങൾക്കായി വലിയ അളവിൽ എഥനോൾ ഇനിയും ആവശ്യമായി വരുന്നുണ്ട്. ഇന്ധനമിശ്രണത്തിലൂടെ അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ സാധിക്കുമെങ്കിലും, പകരം എഥനോൾ ഇറക്കുമതി ചെയ്യേണ്ടി വരുന്നത് വിദേശനാണ്യ ചോർച്ചയ്ക്ക് കാരണമാകുന്നു.

എന്താണ് എഥനോൾ?

കരിമ്പ്, ചോളം, കേടായ ധാന്യങ്ങൾ എന്നിവയിലെ പഞ്ചസാര പുളിപ്പിച്ച് ഉത്പാദിപ്പിക്കുന്ന ഒരു ജൈവ ഇന്ധനമാണ് എഥനോൾ. പൊതുമേഖലാ എണ്ണക്കമ്പനികളുമായി കരാറിലേർപ്പെട്ട കമ്പനികളാണ് ഉയർന്ന ഗ്രേഡിലുള്ള ഈ എഥനോൾ പെട്രോളിൽ ചേർക്കുന്നതിനായി ലഭ്യമാക്കുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top