ഇന്ത്യയിലെ എംപിവി വിഭാഗത്തിൽ മാരുതി സുസുക്കി എർട്ടിഗ മുന്നിലെത്തി. 2025 സെപ്റ്റംബറിൽ കമ്പനി 12,115 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇത് രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 7 സീറ്റർ എംപിവിയായി മാറി. അതിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.
എർട്ടിഗയുടെ ജനപ്രിയതയ്ക്ക പിന്നിൽ
മാരുതി സുസുക്കി എർട്ടിഗ ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രിയപ്പെട്ട എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ) ആയി തുടരുന്നതിന് പല കാരണങ്ങളുണ്ട്. സുഖകരമായ ഇരിപ്പിടങ്ങൾ, മികച്ച മൈലേജ്, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് എന്നിവയാണ് ഇതിൽ പ്രധാനം. ഒരേസമയം 7 യാത്രക്കാർക്ക് വരെ സുഖമായി യാത്ര ചെയ്യാവുന്ന ഇരിപ്പിട സൗകര്യം എർട്ടിഗ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സിഎൻജി, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ് എന്നതും വിപണിയിൽ ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.
Also Read: സ്‌കോഡ ഒക്‌ടാവിയ ആർഎസ് വിറ്റുതീർന്നു; ഇന്ത്യയിൽ വീണ്ടും സ്പോർട്‌സ് സെഡാൻ തരംഗം
എഞ്ചിനും മൈലേജും
103 bhp കരുത്തും 136.8 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K-സീരീസ് ഡ്യുവൽ ജെറ്റ് എഞ്ചിനാണ് എർട്ടിഗയ്ക്ക് കരുത്തേകുന്നത്. പെട്രോൾ വേരിയന്റിന് ഏകദേശം 20.5 കിലോമീറ്റർ/ലിറ്റർ ഇന്ധനക്ഷമതയാണ് ഉള്ളത്. അതേസമയം സിഎൻജി വേരിയന്റിന് ഏകദേശം 26.1 കിലോമീറ്റർ/കിലോഗ്രാം ഇന്ധനക്ഷമതയുണ്ട്.






