സുഗമമായ യാത്ര ഉറപ്പാക്കാം! ദുബായ് ഹൈവേകളിലെ സ്ലോ ലെയ്ൻ അറ്റകുറ്റപ്പണികൾ പൂർത്തിയായി

റോഡുകളുടെ കാര്യക്ഷമതയും നിലവാരവും ഉറപ്പുവരുത്തുന്നതിനും നഗരത്തിലെ സാമ്പത്തിക-ജനസംഖ്യാ വളർച്ചയ്ക്കനുസൃതമായി യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് ആർടിഎ വാർഷിക അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നത്

സുഗമമായ യാത്ര ഉറപ്പാക്കാം! ദുബായ് ഹൈവേകളിലെ സ്ലോ ലെയ്ൻ അറ്റകുറ്റപ്പണികൾ പൂർത്തിയായി
സുഗമമായ യാത്ര ഉറപ്പാക്കാം! ദുബായ് ഹൈവേകളിലെ സ്ലോ ലെയ്ൻ അറ്റകുറ്റപ്പണികൾ പൂർത്തിയായി

ദുബായ്: ദുബായിലെ പ്രധാന ഹൈവേകളിലെ മന്ദഗതിയിലുള്ള പാതകളിൽ (സ്ലോ ലെയ്ൻ) 20 കിലോമീറ്ററോളം ദൂരത്തിൽ നടത്തിവന്ന വാർഷിക അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി, ഷാർജ ദിശകളിലും ലെഹ്ബാബ് റോഡ്, ജബൽ അലി-ലെഹ്ബാബ് ഇന്റർചേഞ്ചിലെ ടേണിങ് ലെയ്നുകൾ, ദുബായ്-അൽ ഐൻ റോഡ്, എമിറേറ്റ്സ് റോഡ്, അൽ റെബാത്ത് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവൃത്തികൾ നടന്നത്.

റോഡുകളുടെ കാര്യക്ഷമതയും നിലവാരവും ഉറപ്പുവരുത്തുന്നതിനും നഗരത്തിലെ സാമ്പത്തിക-ജനസംഖ്യാ വളർച്ചയ്ക്കനുസൃതമായി യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് ആർടിഎ വാർഷിക അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നത്. ലേസർ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തി റോഡുകളിലെ വിള്ളലുകളും കേടുപാടുകളും കൃത്യമായി കണ്ടെത്തിയാണ് റോഡ് നവീകരണം പൂർത്തിയാക്കിയതെന്ന് ആർടിഎ മെയിന്റനൻസ് ഡയറക്ടർ നബീൽ മുഹമ്മദ് വ്യക്തമാക്കി.

Also Read: ആഗോള ഏവിയേഷൻ രംഗത്ത് ചരിത്രനേട്ടം! ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ്!

ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് അറ്റകുറ്റപ്പണികൾ നടന്ന സമയത്ത് ഗതാഗത വഴിതിരിച്ചുവിടലുകൾ ഉൾപ്പെടെ ക്രമീകരിച്ചിരുന്നത്. റോഡ് നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ, ഈ വഴികളിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ വേഗപരിധി കൃത്യമായി പാലിക്കണമെന്നും ദിശാസൂചകങ്ങൾ ശ്രദ്ധിച്ച് സുരക്ഷിതമായി ഡ്രൈവ് ചെയ്യണമെന്നും ആർടിഎ ഓർമ്മിപ്പിച്ചു.

Share Email
Top