CMDRF

എൻജിനീയേഴ്സ്‌ അസോസിയേഷൻ, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു

വിദ്യാർത്ഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നത്.

എൻജിനീയേഴ്സ്‌ അസോസിയേഷൻ, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു
എൻജിനീയേഴ്സ്‌ അസോസിയേഷൻ, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു

ലയാളി എൻജിനീയേഴ്സ്‌ അസോസിയേഷൻ, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിവര്‍ഷം 600 (അറുനൂറ്) യുഎസ് ഡോളറിന് തുല്യമായ തുകയായിരിക്കും ലഭ്യമാകുന്ന സ്കോളർഷിപ്. പഠന മികവിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരും വരെ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഓരോ വർഷവും 600 USD തുടർന്നും ലഭിക്കുന്നതായിരിക്കും.

Also Read: ഉന്നത പഠനത്തിനായി പ്രയോജനപ്പെടുത്താം ഒ.എൻ.ജി.സി സ്കോളർഷിപ്പുകൾ

ഓൺലൈൻ ആയി നവംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും . കഴിഞ്ഞ 25 വർഷമായി ഈ സ്കോളർഷിപ്പ് പദ്ധതി തുടർന്ന് വരുന്നു. വിദ്യാർത്ഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നത്.

മാനദണ്ഡങ്ങൾ ചുരുക്കത്തിൽ

വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്.

KEAM (കീം ) പ്രവേശന പരീക്ഷയിൽ റാങ്ക് 1 മുതൽ 5000 വരെ ഉള്ളവർക്ക് ഇതിന് അപേക്ഷിക്കാം. ആർക്കിടെക്ചർ വിദ്യാർഥികൾക്ക് NATA (നാഷണൽ ആപ്റ്റിറ്റൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) സ്കോർ 110 നു മുകളിൽ ആയിരിക്കണം.

Also Read: ഒന്നാംക്ലാസ് മുതൽ ബിരുദതലം വരെ വിദ്യാധനം സ്‌കോളർഷിപ്പ്

X, XII ക്ലാസ് പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം .
കൂടുതൽ വിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫോറവും www.meahouston.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്

Top