വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളമുയർത്തി ദക്ഷിണേന്ത്യയിൽ ശക്തമായ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിൽ നടന്ന എൻഡിഎ റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അഴിച്ചുവിട്ടത്.
കുടുംബവാഴ്ചാ രാഷ്ട്രീയം, അഴിമതി, സ്ത്രീകളോടുള്ള അനാദരവ്, തമിഴ് സംസ്കാരത്തിന്റെ നാശം എന്നിവയാണ് ഡിഎംകെയുടെ അധികാര വഴികളെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം രീതികൾ സംസ്ഥാനത്തിന്റെ വികസനത്തെയും മൂല്യങ്ങളെയും ദോഷകരമായി ബാധിച്ചുവെന്നും, സ്ത്രീകളോടുള്ള ബഹുമാനത്തിലും സാംസ്കാരിക അഭിമാനത്തിലും ഊന്നിയ വികസന മാതൃകയാണ് എൻഡിഎ മുന്നോട്ടുവെക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Also Read: മഞ്ഞിൽ പുതഞ്ഞ് ഉത്തരേന്ത്യ! കശ്മീരിൽ സീസണിലെ ആദ്യ മഞ്ഞുവീഴ്ച; വിമാനങ്ങൾ റദ്ദാക്കി, പാതകൾ അടച്ചു
തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കമാണ് പ്രധാനമന്ത്രി നൽകിയത്. തിരുവനന്തപുരത്ത് നടന്ന വമ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ വരവേറ്റത്. സന്ദർശനത്തിന്റെ ഭാഗമായി വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട അദ്ദേഹം നാല് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.






