EMRS അഡ്മിറ്റ് കാർഡ് 2025 പുറത്തിറങ്ങി

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ emrs.tribal.gov.in അല്ലെങ്കിൽ nests.tribal.gov.in എന്നിവയിൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്

EMRS അഡ്മിറ്റ് കാർഡ് 2025 പുറത്തിറങ്ങി
EMRS അഡ്മിറ്റ് കാർഡ് 2025 പുറത്തിറങ്ങി

നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ് (NESTS) ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ സ്റ്റാഫ് സെലക്ഷൻ പരീക്ഷയുടെ (ESSE-2025) അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. 7,267 ടീച്ചിംഗ്, നോൺ-ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ emrs.tribal.gov.in അല്ലെങ്കിൽ nests.tribal.gov.in എന്നിവയിൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?‌

emrs.tribal.gov.in അല്ലെങ്കിൽ nests.tribal.gov.in സന്ദർശിക്കുക.‌

ഹോംപേജിലെ “ESSE-2025-നുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്” എന്നതിൽ ക്ലിക്ക് ചെയ്യുക.‌‌‌‌

നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും.

പരീക്ഷാ ദിവസത്തേക്കുള്ള നിങ്ങളുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക.

Share Email
Top