ദുബായ്: യുഎഇയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. മെയ് 10 വരെ സർവീസുകൾ നടത്തില്ലെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
നിലവിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണളെ തുടർന്നാണിത്. ഇന്നത്തെ ലാഹോർ-ദുബായ് EK623, ദുബായ് -ലാഹോർ EK622, ദുബൈ-ഇസ്ലാമാബാദ്-ദുബായ് EK612/613, ദുബൈ-സിയാൽകോട്ട്-ദുബായ് EK620/621, ദുബായ് -സിയാൽകോട്ട് EK618, ദുബായ് -പെഷാവർ-ദുബൈ EK636/637, ദുബായ് -കറാച്ചി-ദുബായ് EK600/601, ദുബായ് -കറാച്ചി-ദുബായ് EK602/603, ദുബായ് -കറാച്ചി EK606 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
Also Read: സ്വദേശിവൽക്കരണം ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്
മെയ് 9, 10 ദിവസങ്ങളിലെ ലാഹോർ-ദുബായ് EK623, ദുബൈ-ലാഹോർ-ദുബായ് EK624/625, ദുബൈ-ലാഹോർ-ദുബായ് EK624/625, ദുബായ് – ഇസ്ലാമാബാദ്- ദുബായ് EK612/613, ദുബായ് – ഇസ്ലാമാബാദ് EK614, ഇസ്ലാമാബാദ്- ദുബായ് EK615, ദുബായ് – ഇസ്ലാമാബാദ്- ദുബായ് EK612/613, സിയാൽകോട്ട്-ദുബായ് EK619, ദുബായ് -സിയാൽകോട്ട്-ദുബായ് EK620/621, ദുബൈ-പെഷാവർ-ദുബൈ EK636/637, ദുബൈ-പെഷാവർ-ദുബൈ EK636/637, കറാച്ചി-ദുബൈ EK607, ദുബൈ-കറാച്ചി-ദുബായ് EK600/601, ദുബായ് -കറാച്ചി-ദുബായ് EK602/603, ദുബായ് -കറാച്ചി EK606, കറാച്ചി-ദുബായ് EK607, ദുബായ് -കറാച്ചി-ദുബൈ EK600/601 വിമാന സർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു.