നീതിന്യായ രംഗത്തെ പ്രമുഖൻ ജസ്റ്റിസ് എസ്. സിരിജഗൻ അന്തരിച്ചു; നാട് ഇന്ന് വിടചൊല്ലും

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ദേശീയ നിയമ സർവകലാശാലയുടെ വൈസ് ചാൻസലർ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.

നീതിന്യായ രംഗത്തെ പ്രമുഖൻ ജസ്റ്റിസ് എസ്. സിരിജഗൻ അന്തരിച്ചു; നാട് ഇന്ന് വിടചൊല്ലും
നീതിന്യായ രംഗത്തെ പ്രമുഖൻ ജസ്റ്റിസ് എസ്. സിരിജഗൻ അന്തരിച്ചു; നാട് ഇന്ന് വിടചൊല്ലും

മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.സിരിജഗന്‍ അന്തരിച്ചു. കൊല്ലം സ്വദേശിയായ അദ്ദേഹം ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിയായിരുന്നു അന്ത്യം. ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിൽ നടക്കും. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാവിലെ മുതൽ കടവന്ത്രയിലെ ഫ്ലാറ്റിൽ പൊതുദർശനത്തിന് വെക്കും. 2005 മുതൽ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഒട്ടേറെ സുപ്രധാന വിധിന്യായങ്ങളിലൂടെ നീതിന്യായ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ദേശീയ നിയമ സർവകലാശാലയുടെ വൈസ് ചാൻസലർ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കൂടാതെ, തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share Email
Top