‘ഇന്ത്യയിലെ മാറ്റത്തിന്റെ സൂചന’; ഇലോണ്‍ മസ്‌ക്-മോദി കൂടിക്കാഴ്ച മാറ്റിവച്ചതില്‍ കോണ്‍ഗ്രസ്

‘ഇന്ത്യയിലെ മാറ്റത്തിന്റെ സൂചന’; ഇലോണ്‍ മസ്‌ക്-മോദി കൂടിക്കാഴ്ച മാറ്റിവച്ചതില്‍ കോണ്‍ഗ്രസ്

ഡല്‍ഹി: ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ഇന്ത്യയിലെ മാറ്റത്തിന്റെ സൂചന കണ്ടാണ് മസ്‌ക്, മോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചതെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത് ഇന്ത്യയിലെ മാറ്റത്തിന്റെ സൂചനയാണെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു. ഇലോണ്‍ മസ്‌ക് വൈകാതെ ഇന്ത്യയിലെത്തുമെന്നും ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് ജയ്‌റാം രമേശ് പറഞ്ഞു.

അതേസമയം ഇന്നാണ് ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചതായി ഇലോണ്‍ മസ്‌കിന്റെ അറിയിപ്പ് വന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ഇലോണ്‍ മസ്‌ക് ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം സന്ദര്‍ശനം മാറ്റുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും മസ്‌ക്ക് ഏക്‌സിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഇലോണ്‍ മസ്‌കിന്റെ സന്ദര്‍ശനം പ്രചാരണ വിഷയമാക്കാന്‍ ബിജെപി ഒരുങ്ങുന്നതിനിടെയുള്ള അപ്രതീക്ഷിത പിന്‍മാറ്റം കോണ്‍ഗ്രസ് ആയുധമാക്കുകയാണ്.

Top