വാല്‍പ്പാറയില്‍ കാട്ടാനയാക്രമണം; കാല്‍നടയാത്രികനെ ചവിട്ടിക്കൊന്നു

വാല്‍പ്പാറയില്‍ കാട്ടാനയാക്രമണം; കാല്‍നടയാത്രികനെ ചവിട്ടിക്കൊന്നു

ചെന്നൈ: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് (54) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് രവിയെ കാട്ടാന ആക്രമിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി രവിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന വിജയന്‍, രാമചന്ദ്രന്‍ എന്നിവര്‍ ആനയെ കണ്ട് ഭയന്ന് ഓടി. അതിനിടെ വീണു പരുക്കേറ്റ ഇവര്‍ വാല്‍പ്പാറ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top