വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; ഉത്തരവ് നാളെ ഇറങ്ങിയേക്കും

യൂണിറ്റിന് ശരാശരി 34 പൈസ എങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; ഉത്തരവ് നാളെ ഇറങ്ങിയേക്കും
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; ഉത്തരവ് നാളെ ഇറങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് നാളെ ഉത്തരവ് ഇറങ്ങിയേക്കും. റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിരക്ക് വര്‍ധന ധരിപ്പിച്ചു. യൂണിറ്റിന് ശരാശരി 34 പൈസ എങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം നാളെ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ച.

Also Read:പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി

വേനല്‍ക്കാലമായ ജനുവരി മുതല്‍ മേയ് വരെ ഒരു പ്രത്യേക സമ്മര്‍ താരിഫ് കൂടി നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. ഈ മാസങ്ങളില്‍ 10 പൈസ കൂടി അധികമായി യൂണിറ്റിന് ഈടാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ നിര്‍ദേശം. ഇതിലടക്കം തീരുമാനം ചിലപ്പോള്‍ നാളെയുണ്ടാകും. പുതിയ നിരക്ക് വര്‍ധനവിന് മുഖ്യമന്ത്രി തത്വത്തില്‍ അനുമതി നല്‍കിയതായാണ് സൂചന.

Share Email
Top