തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവ് മൂലവും ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. ഇന്ന് വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ മുന്നറിയിപ്പ് നൽകി.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതിൽ 900 മെഗാവാട്ടിന്റെ കുറവാണ് വിതരണത്തിൽ പ്രതീക്ഷിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കേണ്ടിയിരുന്ന വായ്പ വഴിയുള്ള 200 മെഗാവാട്ട് വൈദ്യുതിയും ഇന്നും ലഭ്യമാകില്ലെന്ന് വ്യക്തമായതോടെയാണ് സംസ്ഥാനം വീണ്ടും പവർക്കട്ടിലേക്ക് നീങ്ങുന്നത്.





