രേവന്ത് റെഡ്ഡിക്കെതിരെ മോശം പരാമര്‍ശം; ചന്ദ്രശേഖര്‍ റാവുനെ പ്രചാരണത്തില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

രേവന്ത് റെഡ്ഡിക്കെതിരെ മോശം പരാമര്‍ശം; ചന്ദ്രശേഖര്‍ റാവുനെ പ്രചാരണത്തില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുനെ പ്രചാരണത്തില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത 48 മണിക്കൂര്‍ നേരത്തേക്കാണ് കമ്മീഷന്‍ വിലക്ക് പ്രഖ്യാപിച്ചത്. ഈ രണ്ട് ദിവസവും റാവു പ്രചാരണ പരിപാടികള്‍ നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവുവിന് തിരിച്ചടിയായത്.

നടപടി ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റിയടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. റാവു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Top