രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ തന്റെ രണ്ടാം വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് 52 വയസ്സുള്ള മകനെ വയോധികൻ വെടിവച്ചു കൊന്നു. പ്രതിയായ രാംഭായ് ബോറിച്ചയും(80) മകൻ പ്രതാപ് ബോറിച്ചയും സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായിരുന്നു. ഇരുപത് വർഷം മുമ്പ് ഭാര്യ മരിച്ചതിനെ തുടർന്നാണ് പുനർ വിവാഹത്തിനുള്ള തന്‍റെ ആവശ്യം രാംഭായ് അറിയിച്ചത്.
എന്നാൽ പുനർവിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ പ്രതാപ് എതിർത്തതാണ് തർക്കത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതാപ് കൊല്ലപ്പെട്ടു.
Also Read: മട്ടന്‍ കറി ഉണ്ടാക്കി നല്‍കിയില്ല; ഭാര്യയെ കൊലപ്പെടുത്തി യുവാവ്
പ്രതാപിന്റെ ഭാര്യ ജയ ബെന്നിന്റെ പരാതിയിൽ ജസ്ദാൻ പൊലീസ് കേസെടുത്ത് റാംഭായിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്