പെൻസിൽ കടംചോദിച്ച് തർക്കം; സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ

സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെയും അധ്യാപികയുടെയും നില തൃപ്തികരമാണ്

പെൻസിൽ കടംചോദിച്ച് തർക്കം; സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ
പെൻസിൽ കടംചോദിച്ച് തർക്കം; സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ

ചെന്നൈ: ചെന്നൈയിൽ പെൻസിൽ കടംചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ. പാളയംകോട്ടയിലെ മട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ പിടിച്ചുമാറ്റാനെത്തിയ അധ്യാപികയ്ക്കും കുത്തേറ്റു. സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെയും അധ്യാപികയുടെയും നില തൃപ്തികരമാണ്. ബാഗിൽ കത്തി ഒളിപ്പിച്ചുവെച്ചാണ് കുട്ടി സ്കൂളിലെത്തിയതെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി എസിപി മാധ്യമങ്ങളോട് പറഞ്ഞു.

Share Email
Top