ചെന്നൈയിൽ സഹപാഠിയെ വെട്ടിയ സംഭവം; എട്ടാം ക്ലാസുകാരൻ പിടിയിൽ

പാളയം കോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്

ചെന്നൈയിൽ സഹപാഠിയെ വെട്ടിയ സംഭവം; എട്ടാം ക്ലാസുകാരൻ പിടിയിൽ
ചെന്നൈയിൽ സഹപാഠിയെ വെട്ടിയ സംഭവം; എട്ടാം ക്ലാസുകാരൻ പിടിയിൽ

ചെന്നൈ: ചെന്നൈ തിരുനെൽവേലിയിൽ പെ‍ൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ. പാളയം കോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

അതേസമയം വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നാണ് പൊലീസ് വ്യക്തമാക്കി.

Share Email
Top