തെലങ്കാനയിൽ എട്ട് മാവോയിസ്റ്റുകൾ കീഴടങ്ങി; ഈ വർഷം കീഴടങ്ങിയത് 355 പേർ

തെലങ്കാന സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ നടപടികളെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയതെന്ന് റിപ്പോർട്ട് ഉണ്ട്

തെലങ്കാനയിൽ എട്ട് മാവോയിസ്റ്റുകൾ കീഴടങ്ങി; ഈ വർഷം കീഴടങ്ങിയത് 355 പേർ
തെലങ്കാനയിൽ എട്ട് മാവോയിസ്റ്റുകൾ കീഴടങ്ങി; ഈ വർഷം കീഴടങ്ങിയത് 355 പേർ

തെലങ്കാന: മുളുഗു ജില്ലയിൽ എട്ട് മാവോയിസ്റ്റ് അംഗങ്ങൾ പോലീസിന് മുന്നിൽ കീഴടങ്ങി. മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഡിവിഷണൽ കമ്മിറ്റി അംഗവും (ഡിവിസിഎം), രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും (എസിഎം) ഉൾപ്പെടെ എട്ട് മാവോയിസ്റ്റുകളാണ് ആയുധങ്ങൾ ഉപേക്ഷിച്ച് മുളുഗു ജില്ലാ പോലീസ് സൂപ്രണ്ട് ശബരീഷ് പി.യുടെ മുമ്പാകെ കീഴടങ്ങിയതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഈ വർഷം ജനുവരി മുതൽ ഇതുവരെ 355 മാവോയിസ്റ്റുകളാണ് തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇതിൽ 68 പേർ മുളുഗു ജില്ലാ പോലീസിന് മുന്നിലാണ് കീഴടങ്ങിയതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. തെലങ്കാന സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ നടപടികളെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് ഇവർ നക്സലിസത്തിൻ്റെ പാത ഉപേക്ഷിച്ച് കുടുംബാംഗങ്ങളോടൊപ്പം സമാധാനപരമായ ജീവിതം നയിക്കാൻ തീരുമാനിച്ചത്.

Also Read: അതിവേ​ഗം കുതിക്കാൻ ഇന്ത്യ , പുതിയ ആണവ നിലയങ്ങൾ ഉടനെത്തും..!

മാവോയിസ്റ്റുകളിലെ സായുധരായ കേഡർമാർ തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തി പ്രദേശങ്ങളിലേക്ക് നീങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. അതിനാൽ, അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളോട് തീവ്രവാദികളുമായി സഹകരിക്കരുതെന്നും മാവോയിസ്റ്റുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share Email
Top