അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ച് മന്ത്രാലയം. ഈ മാസം 30 മുതൽ ഏപ്രിൽ 1 വരെ 3 ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഈ അവധി ബാധകമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
റമസാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ അവധി ഏപ്രിൽ 2 വരെ നീളുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ ശവ്വാൽ മാസത്തെ ചന്ദ്രക്കലയെ ആശ്രയിച്ചിരിക്കും അവധി തീരുമാനിക്കുക. ഇത് ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസത്തെ അവധി ലഭിക്കുന്നതിന് കാരണമാകും.
Also Read: യാചകർക്കെതിരെ പരിശോധന കർശനമാക്കി ഷാർജ പോലീസ്
ഈ മാസം 29 ന് യുഎഇയിലെ ചന്ദ്രക്കല നിരീക്ഷണ സമിതി ചന്ദ്രക്കല നിരീക്ഷിക്കാൻ തുടങ്ങും. അന്ന് വൈകിട്ട് ചന്ദ്രക്കല കണ്ടാൽ ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് 30, 31, ഏപ്രിൽ 1 തീയതികളിൽ പെരുന്നാൾ അവധി ദിവസങ്ങൾ വരും.