യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. മേയ് 25 മുതൽ 29 വരെയാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും അവധി ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
വാരാന്ത്യ അവധി ദിവസങ്ങളും പൊതു അവധിയും കഴിഞ്ഞ് ജൂൺ ഒന്നിനായിരിക്കും ഇനി സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. പെരുന്നാൾ പ്രമാണിച്ച് ലഭിക്കുന്ന ഈ നീണ്ട അവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആഘോഷങ്ങൾക്കായി ഉപയോഗിക്കാം.






