വിദ്യാഭാസ മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം

വിദ്യാഭാസ മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി
വിദ്യാഭാസ മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെയും ആര്‍.പാര്‍വതി ദേവിയുടെയും മകന്‍ പി. ഗോവിന്ദ് ശിവന്‍ വിവാഹിതനായി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് വധു. മന്ത്രി വി.ശിവന്‍കുട്ടി തന്നെയാണ് വിവാഹ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

Share Email
Top