എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം; സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കാന്‍ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചു

എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം; സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി
എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം; സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം നിയമനം സംബന്ധിച്ച് നവംബര്‍ 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. വിവിധ എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കാന്‍ അദ്ദേഹം പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചു. ഇത് അടുത്ത ദിവസം പുറത്തിറക്കും.

Also Read: കോൺഗ്രസ്സിൽ വീണ്ടും ഗ്രൂപ്പുകൾ സജീവമാകുന്നു, എ ഗ്രൂപ്പിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയുടെ മക്കളിറങ്ങും !

എയ്ഡഡ് സ്‌കൂളുകളില്‍ കോടതി ഉത്തരവ് പ്രകാരമുള്ള ഭിന്നശേഷി നിയമനങ്ങള്‍ നടത്തുന്നതുവരെ 2021 നവംബര്‍ 8ന് ശേഷമുള്ള മറ്റു നിയമനങ്ങള്‍ ദിവസവേതന അടിസ്ഥാനത്തില്‍ മാത്രമേ മാനേജ്‌മെന്റുകള്‍ നടത്താന്‍ പാടുള്ളൂ എന്നും അല്ലാതെ സമര്‍പ്പിക്കുന്ന നിയമന ഉത്തരവുകള്‍ മടക്കി നല്‍കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇതിനെയാണ് മാനേജ്മെന്റുകള്‍ എതിര്‍ത്തത്.

Share Email
Top