തിരുവനന്തപുരം: ഇ ഡി ഇരട്ട അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് എ എ റഹീം എംപി പറഞ്ഞു. ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ പണിയും, ഇ ഡി തന്നെ നടത്തുന്ന അഴിമതിയും അങ്ങനെ രണ്ട് തരത്തിലുള്ള അഴിമതിയുടെ കേന്ദ്രമായി ഇ ഡി മാറിയെന്ന് എ എ റഹീം കുറ്റപ്പെടുത്തി.
2015 മുതൽ 2025 വരെ ഇ ഡി ഇതുവരെ രാഷ്ട്രീയ നേതാക്കൾക്കെതിരെ മാത്രം ചുമത്തിയത് 193 കേസുകളാണെന്നും അതിൽ ആകെ ശിക്ഷക്കപ്പെട്ടത് രണ്ടുപേർ മാത്രമാണെന്നും റഹീം എം പി ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായി ഇ ഡി വേട്ടയാടുകയാണെന്നും എന്നാൽ ഇവർ ബിജെപിയിലേക്ക് എത്തിക്കഴിഞ്ഞാൽ വിശുദ്ധരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ലഹരിക്കെതിരെയുള്ള പ്രചാരണം; വേടനെ ബ്രാൻഡ് അംബാസഡർ ആക്കണമെന്ന് വി ഡി സതീശൻ
അതേസമയം ഇ ഡി കേരളത്തിൽ നടത്തിയ അഴിമതിയുടെ വിവരം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡിക്ക് കേന്ദ്രം നൽകിയിരിക്കുന്നത് അമിതാധികാരമാണ്. സിനിമ തിരക്കഥയെ വെല്ലുന്ന തരത്തിൽ പ്രൊഫഷണൽ ആയി അഴിമതി നടത്തേണ്ടത് എങ്ങനെയെന്നാണ് ഇ ഡി ആലോചിക്കുന്നത്. ഇത്തരത്തിൽ ആഴിമതിയുടെ റിസർച്ച് കേന്ദ്രമായി ഇ ഡി മാറിയെന്നും. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.