ഇ.ഡി. വേട്ടയാടൽ; സി.പി.എം. സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം

തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്ന യോഗത്തിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പ്രവർത്തകർ നിരാശരാകുമെന്ന് പ്രതിനിധികൾ മുന്നറിയിപ്പ് നൽകി

ഇ.ഡി. വേട്ടയാടൽ; സി.പി.എം. സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം
ഇ.ഡി. വേട്ടയാടൽ; സി.പി.എം. സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം

കോഴിക്കോട് ചേർന്ന സി.പി.എം. വിപുലീകൃത സംസ്ഥാന സമിതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വേട്ടയാടലിനെതിരെ രൂക്ഷവിമർശനം. ഒമ്പത് ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ ഇ.ഡി. നടപടികൾക്കെതിരെ ശബ്ദമുയർത്തി. പി.എം.എൽ.എ. കേസിൽ എസ്.എഫ്.ഐ. നേതാവ് പ്രതിയാക്കപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയ സംസ്ഥാന പ്രസിഡന്റ് പി.എസ്. സഞ്ജീവ്, കേന്ദ്ര നേതൃത്വം ഇതിൽ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്ന യോഗത്തിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പ്രവർത്തകർ നിരാശരാകുമെന്ന് പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. വിപുലീകൃത സമിതിയിൽ നിന്ന് ജനങ്ങൾക്ക് ഉണർവ് നൽകുന്ന നല്ലൊരു സന്ദേശം പുറത്തുവരണം. എന്നാൽ രണ്ട് ദിവസം നീണ്ട പൊതുചർച്ചയിൽ എവിടെയും നേതൃമാറ്റ ആവശ്യം ഉയർന്നില്ലെന്നതും ശ്രദ്ധേയമാണ്.

Also Read:ഇ.ഡി ആരോപണങ്ങൾ രാഷ്ട്രീയ തിരക്കഥ, വ്യാജ വാർത്തകൾ പുറത്തുവിടുന്നത് പ്രതിച്ഛായ തകർക്കാൻ; മുഹമ്മദ് റിയാസ്

പാർട്ടിയുടെ നവമാധ്യമ വിഭാഗം കൂടുതൽ സജ്ജമാക്കാൻ യോഗത്തിൽ നിർദേശമുണ്ടായി. മികച്ച സാങ്കേതിക പരിജ്ഞാനമുള്ളവരെ സോഷ്യൽ മീഡിയ ടീമുകളിൽ ഉൾപ്പെടുത്തും. കൂടാതെ, കേരള സമൂഹത്തിലെ വലതുപക്ഷ വ്യതിയാനങ്ങളെക്കുറിച്ച് പാർട്ടി ഗവേഷണ സംവിധാനങ്ങളുടെ സഹായത്തോടെ പ്രത്യേക പഠനം നടത്താനും തീരുമാനിച്ചു. ഉയർന്നുവന്ന വിമർശനങ്ങളിൽ നേതൃത്വത്തിന്റെ ഔദ്യോഗിക മറുപടി എന്തായിരിക്കുമെന്ന രാഷ്ട്രീയ ആകാംഷയിലാണ് പാർട്ടി കേന്ദ്രങ്ങൾ. ഒരു ലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലിയോടെ വിപുലീകൃത സംസ്ഥാന സമിതി ഇന്ന് സമാപിക്കും.

Share Email
Top