‘എക്കോ ഒരു മാസ്റ്റർപീസ്, ബയാനയുടേത് ലോകനിലവാരത്തിലുള്ള പ്രകടനം’; ചിത്രത്തെ പ്രശംസിച്ച് ധനുഷ്

കിഷ്‌കിന്ധാ കാണ്ഡം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ദിൻജിത്ത് സംവിധാനം ചെയ്ത 'എക്കോ' ഇതിനോടകം തന്നെ വലിയ പ്രേക്ഷക-നിരൂപക പ്ശംസ നേടിയിട്ടുണ്ട്

‘എക്കോ ഒരു മാസ്റ്റർപീസ്, ബയാനയുടേത് ലോകനിലവാരത്തിലുള്ള പ്രകടനം’; ചിത്രത്തെ പ്രശംസിച്ച് ധനുഷ്
‘എക്കോ ഒരു മാസ്റ്റർപീസ്, ബയാനയുടേത് ലോകനിലവാരത്തിലുള്ള പ്രകടനം’; ചിത്രത്തെ പ്രശംസിച്ച് ധനുഷ്

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ എന്ന ചിത്രത്തെ പ്രശംസിച്ച് തെന്നിന്ത്യൻ താരം ധനുഷ് രംഗത്തെത്തി. ചിത്രം ഒരു ‘മാസ്റ്റർപീസ്’ ആണെന്നും നടി ബയാന മോമിൻ ലോകനിലവാരത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം തന്റെ എക്‌സ് ഹാൻഡിലിലൂടെ കുറിച്ചു. അഭിനയത്തിനുള്ള സകല അംഗീകാരങ്ങളും ബയാന അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ദിൻജിത്ത് സംവിധാനം ചെയ്ത ‘എക്കോ’ ഇതിനോടകം തന്നെ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിട്ടുണ്ട്.

കിഷ്‌കിന്ധാ കാണ്ഡം കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് എക്കോ. യുവതാരം സന്ദീപ് പ്രദീപാണ് ചിത്രത്തിൽ നായകനായി എത്തിയത്. ദിൻജിത്ത്-ബാഹുൽ രമേശ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൂന്ന് ഭാഗങ്ങളുള്ള ‘അനിമൽ ട്രിലോജി’യിലെ അവസാന ഭാഗം കൂടിയാണ് ഈ ചിത്രം. ‘കിഷ്‌കിന്ധാ കാണ്ഡം’, ‘കേരളാ ക്രൈം ഫയൽസ് 2’ എന്നിവയായിരുന്നു ഈ പരമ്പരയിലെ മറ്റ് രണ്ട് ഭാഗങ്ങൾ.

Also Read: വിജയ് ആരാധകർക്ക് നിരാശ; ‘തെരി’ റീ-റിലീസ് മാറ്റി! ജനനായകൻ സെൻസർ കുരുക്കിൽ തന്നെ

പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിലോജിയിൽ അവതരിപ്പിക്കുന്നത് എങ്കിലും, ഓരോ ചിത്രത്തിന്റെയും കഥാഗതിയിൽ മൃഗങ്ങൾക്ക് നിർണ്ണായകമായ സ്വാധീനമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന്റെ വൻ വിജയത്തിന് ശേഷം വന്ന ‘എക്കോ’യും ഇപ്പോൾ പ്രമുഖ താരങ്ങളുടെയും നിരൂപകരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.

Share Email
Top