എബോള ഭീഷണി; ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി ബഹ്‌റൈൻ

കോംഗോയുടെ കിഴക്കൻ മേഖലകളിൽ എബോള ലക്ഷണങ്ങളോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 26 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

എബോള ഭീഷണി; ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി ബഹ്‌റൈൻ
എബോള ഭീഷണി; ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി ബഹ്‌റൈൻ

ഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയായി മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ബഹ്‌റൈൻ. ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ യാത്രക്കാർക്കാണ് ചൊവ്വാഴ്ച മുതൽ 30 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യമാണ് ബഹ്‌റൈൻ.

രോഗവ്യാപനത്തിന്റെ ഭീകരത

കോംഗോയുടെ കിഴക്കൻ മേഖലകളിൽ എബോള ലക്ഷണങ്ങളോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 26 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കോംഗോയിൽ മരിച്ചവരുടെ എണ്ണം 131 ആയി. ഏകദേശം 516 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത് പ്രകാരം, ‘ബുന്ദിബുഗ്യോ’ എന്ന അപൂർവ്വവും അതിമാരകവുമായ വകഭേദമാണ് ഇപ്പോൾ പടരുന്നത്. ഇത് ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായേക്കാമെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

Also Read:വ്യാജ ബിരുദങ്ങൾക്ക് പൂട്ടുവീഴും! വിദേശ സർട്ടിഫിക്കറ്റുകളുടെ പരിശോധന കടുപ്പിച്ച് കുവൈത്ത്

അന്താരാഷ്ട്ര ജാഗ്രത

വൈറസ് വ്യാപനം കണക്കിലെടുത്ത് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും കടുത്ത യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോംഗോ, ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും റുവാണ്ടയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കാനും അമേരിക്ക നിർദ്ദേശിച്ചു. വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾ ഏർപ്പെടുത്തിയ അമേരിക്ക, ഈ രാജ്യങ്ങളിൽ നിന്നുള്ള ചില വീസ നടപടികളും താൽക്കാലികമായി നിർത്തിവെച്ചു.

Share Email
Top