ഡി.ആർ. കോംഗോയിൽ എബോള പടരുന്നു; രോഗബാധിതർ 956 ആയി, മരണസംഖ്യ ഉയരുന്നു

രാജ്യത്തെ ആകെ കേസുകളിൽ 91 ശതമാനവും ഇട്ടൂരി പ്രവിശ്യയിലാണ്

ഡി.ആർ. കോംഗോയിൽ എബോള പടരുന്നു; രോഗബാധിതർ 956 ആയി, മരണസംഖ്യ ഉയരുന്നു
ഡി.ആർ. കോംഗോയിൽ എബോള പടരുന്നു; രോഗബാധിതർ 956 ആയി, മരണസംഖ്യ ഉയരുന്നു

ഡി.ആർ. കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 956 ആയി ഉയർന്നതായും ഇതിൽ 247 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇട്ടൂരി, നോർത്ത് കിവു പ്രവിശ്യകളിലാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. രാജ്യത്തെ ആകെ കേസുകളിൽ 91 ശതമാനവും ഇട്ടൂരി പ്രവിശ്യയിലാണ്.

ഇവിടെ മാത്രം 874 കേസുകളും 201 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം രണ്ട് മരണങ്ങളും 23 പുതിയ കേസുകളും അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ രോഗബാധയിൽ 38 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ കൂടുതൽ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി റോജർ കാമ്പാ മുന്നറിയിപ്പ് നൽകി. 2000-ൽ ഉഗാണ്ടയിലുണ്ടായ വ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സ്ഥിതി ഏറെ ഗുരുതരമാണ്. അന്ന് ഇതേ കാലയളവിൽ 281 കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Also Read: ഖത്തറിലെ 6 ബില്യൺ ഡോളർ ഫണ്ട് വിട്ടുനൽകും; അമേരിക്ക-ഇറാൻ ചർച്ചയിൽ നിർണ്ണായക ധാരണ

എബോള വൈറസിന്റെ അപൂർവ വകഭേദമായ ‘ബൂൻഡി ബുഗ്യോ’ ആണ് നിലവിലെ വ്യാപനത്തിന് കാരണം. ഇതിന് പ്രത്യേക വാക്സിനോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ല എന്നത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. എബോളയുടെ ആറ് പ്രധാന വകഭേദങ്ങളിൽ ഒന്നാണിത്. 1976-ൽ കണ്ടെത്തിയതിന് ശേഷം പലതവണ കോംഗോയിൽ എബോള വ്യാപനമുണ്ടായിട്ടുണ്ടെങ്കിലും, 2014-2016 കാലയളവിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ വ്യാപനമാണ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കപ്പെടുന്നത്.

Share Email
Top