CMDRF

ദിവസവും അച്ചാർ നിർബന്ധമാണോ..? അത്ര നല്ലതല്ല

നിത്യവും അച്ചാറ് കഴിക്കുന്നവരിൽ അൾസറിനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു

ദിവസവും അച്ചാർ നിർബന്ധമാണോ..? അത്ര നല്ലതല്ല
ദിവസവും അച്ചാർ നിർബന്ധമാണോ..? അത്ര നല്ലതല്ല

ചോറു കഴിക്കുമ്പോൾ സൈഡിൽ ഒരൽപ്പം അച്ചാർ നിർബന്ധമുള്ളവരാണോ നിങ്ങൾ. എല്ലാ മലയാളികളുടെ വീട്ടിലും അച്ചാറിന്റെ ഏതെങ്കിലും ഒരു വിഭവം നിർബന്ധമാണ്. നാരങ്ങ, മാങ്ങ,വെളുത്തുള്ളി,കാരറ്റ്,നെല്ലിക്ക, ബീറ്റ്റൂട്ട്, ഈന്തപ്പഴം എന്നി തുടങ്ങി, ചിക്കനും മീനും വരെ അച്ചാറിന്റെ കുടുംബത്തിലുണ്ട്. ഒരു പനി വന്നാലൊക്കെ ഇത്തിരി ചൂട് കഞ്ഞിയും നല്ല മാങ്ങാ അച്ചാറും കഴിച്ചാൽ കിട്ടുന്ന ഒരു സുഖം മറ്റൊന്നിനും കിട്ടില്ല. കടകളിൽ നിന്ന് വാങ്ങുന്ന മിക്ക അച്ചാറുകളിലും വിനാ​ഗിരി കൂടുതലായി ഉപയോ​ഗിച്ച് വരുന്നുണ്ട്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. വീട്ടിൽ ഉണ്ടാക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്.

മാമ്പഴക്കാലമായാൽ മാങ്ങയൊക്കെ സൂക്ഷിച്ച് ഉപ്പിലിട്ട് വെച്ച് മഞ്ഞു കാലമാകുമ്പോൾ അച്ചാറിട്ട് കഴിക്കുന്ന നാട്ടുമ്പുറക്കാരൊക്കെ നമ്മുക്കിടയിലുണ്ട്. എന്നാൽ ഇത്തരത്തിൽ ദിവസവും അച്ചാറ് കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അച്ചാറ് കഴിക്കാത്തവരായിട്ട് ആരും ഉണ്ടാകില്ല എന്ന് ആദ്യം തന്നെ പറഞ്ഞുവല്ലോ. എന്നാൽ ഇത്തരത്തിൽ നിരന്തരമായി അച്ചാറ് കഴിക്കുന്നവർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..

lemon pickle

അച്ചാറുകൾ കൂടുതൽ കഴിച്ചാൽ ദഹനപ്രശ്നം ഉണ്ടാക്കും. എരിവും ഉയര്‍ന്ന അസിഡിറ്റിയും വയറിലെ ആസിഡ് ഉല്‍പ്പാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്‌ട്രൈറ്റിസ് ഉള്ളവര്‍ അച്ചാറുകള്‍ മിതമായേ ഉപയോഗിക്കാന്‍ പാടുള്ളൂ. അമിതമായി അച്ചാര്‍ ഉപയോഗിച്ചാല്‍ ചിലരില്‍ താല്‍ക്കാലികമായി രക്തസമ്മര്‍ദം കൂടുന്നതായും കണ്ടുവരുന്നുണ്ട്. അച്ചാര്‍ അളവില്‍ കൂടുതല്‍ കഴിക്കുന്നത് വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നു. വൃക്കയുടെ പ്രാഥമിക ധര്‍മം ശരീരത്തിന്റെ അരിപ്പയായി പ്രവര്‍ത്തിക്കുക എന്നതാണ്.

ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നിലനിര്‍ത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്നത് ഈ പ്രക്രിയ വഴിയാണ്. അച്ചാറിലെ ഉപ്പിന്റെ അമിത സ്വാധീനം മൂലം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ വേണ്ടി കിഡ്‌നി പ്രവര്‍ത്തിച്ചു തുടങ്ങുകയും അങ്ങനെ കിഡ്‌നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാല്‍ കിഡ്‌നി രോഗം ഉള്ളവരും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരമേ അച്ചാര്‍ ഉപയോഗിക്കാവൂ.

pickles

നിത്യവും അച്ചാറ് കഴിക്കുന്നവരിൽ അൾസറിനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഇതിന് പിന്നിലെ കാരണം എന്ന് പറയുന്നത് അച്ചാറിൽ അമിതമായി ഉപയോഗിക്കുന്ന മുളകാണ്. പലരും നല്ല എരിവുള്ള മുളകായിരിക്കും അച്ചാറുകളിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള മുളക് ഉപയോഗിച്ച് ഉണ്ടാക്കിയ അച്ചാറുകൾ സ്ഥിരമായി കഴിച്ചാൽ അൾസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അച്ചാറ് സ്ഥിരമായി കഴിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. അങ്ങനെ അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിനെ അത് പ്രതികൂലമായി ബാധിക്കും.

Top