കായം കഴിക്കൂ! ഒത്തിരി ഗുണങ്ങൾ നേടാം

മണവും രുചിയും ലഭിക്കാൻ ഇന്ത്യൻ പാചകത്തിൽ വ്യാപകമായി കായം ഉപയോഗിക്കുന്നുണ്ട്

കായം കഴിക്കൂ! ഒത്തിരി ഗുണങ്ങൾ നേടാം
കായം കഴിക്കൂ! ഒത്തിരി ഗുണങ്ങൾ നേടാം

മ്മുടെയൊക്കെ അടുക്കളയിൽ വളരെ സുലഭമായ ഒന്നാണ് കായം. മണവും രുചിയും ലഭിക്കാൻ ഇന്ത്യൻ പാചകത്തിൽ വ്യാപകമായി കായം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.

1.ദഹനക്കേട്, ഗ്യാസ് തടയുന്നു

ദഹനക്കേട്, ഗ്യാസ്, ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കൽ എന്നിവയുടെ ഫലമായി വയർ വീർക്കുന്നത് സാധാരണമാണ്. കായത്തിൽ അടങ്ങിയിട്ടുള്ള ആന്റിസ്പാസ്മോഡിക്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ദഹനപ്രശ്നങ്ങൾക്കുള്ള മികച്ചൊരു പരിഹാരമാണ്.

2.അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും

കായം ദഹനത്തെ സഹായിക്കുമെന്ന് മാത്രമല്ല, അതിന്റെ ക്ഷാര സ്വഭാവം കാരണം ആസിഡ് റിഫ്ലക്സ് ഒഴിവാക്കാനും ഫലപ്രദമാണ്.

Also Read: ഒരു മധുര പലഹാരത്തിൻ്റെ റെസിപ്പി നോക്കിയാലോ

3. സമ്മർദം കുറയ്ക്കാൻ സഹായിക്കും

    കായം സമ്മർദം അകറ്റുവാൻ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. സമ്മർദം കുറയ്ക്കുന്നതിലൂടെ, വന്ധ്യത മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

    4. ആർത്തവ വേദനയ്ക്ക് ആശ്വാസം പകരും

      ഈ സുഗന്ധവ്യഞ്ജനം അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ സഹായിക്കുന്നു. അതിലൂടെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നു.

      5. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് മികച്ചതാണ്

        ആന്റി – അലർജിൻ ഗുണങ്ങളാണ് ഈ ആനുകൂല്യത്തിന് പിന്നിലെ പ്രധാന കാരണം. വൈറസിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും പനിയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

        6. മുടിക്ക് കായം മികച്ചതാണ്

        മുടിക്കും ശിരോചർമ്മത്തിനും വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. തൈര്, തേൻ തുടങ്ങിയ മറ്റ് ചേരുവകളുമായി ചേർത്ത് മുടിയിൽ പ്രയോഗിക്കുന്നതിലൂടെ കൂടുതൽ നേരം തലയിൽ ഈർപ്പം നിലനിർത്താൻ സാധിക്കുന്നു.

        Share Email
        Top