വനുവാട്ടുവിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12 പേർ മരിച്ചു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപായ ഇഫേറ്റിൽ ചൊവ്വാഴ്ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
ആദ്യ ഭൂചലനത്തിൽ തന്നെ മൊബൈൽ നെറ്റ്‌വർക്കുകൾ നിലച്ചതിനാൽ വനുവാട്ടുവുമായുള്ള ബാഹ്യ സമ്പർക്കം പ്രയാസകരമാക്കിയിരുന്നു.
വാർത്താവിനിമയം തടസ്സപ്പെട്ടതിനു പുറമേ, ആദ്യത്തെ ഭൂകമ്പത്തിൽ ജലവിതരണം തകരാറിലാവുകയും തലസ്ഥാനത്തെ പ്രധാന ഷിപ്പിംഗ് തുറമുഖത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. ഭൂകമ്പത്തെത്തുടർന്ന് ദക്ഷിണ പസഫിക് രാജ്യത്ത് ഏഴ് ദിവസത്തെ അടിയന്തരാവസ്ഥയും രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചു.
Also Read: പാക് ചെക്ക്പോസ്റ്റിൽ തീവ്രവാദി ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു
കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തൻ സഹായിക്കുന്നതിനായി ഓസ്‌ട്രേലിയയും ന്യൂസിലൻഡും 100-ലധികം ഉദ്യോഗസ്ഥരെ അയച്ചിരുന്നു.
ആദ്യ ഭൂകമ്പത്തിൻ്റെ ഫലമായി 1000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.