നേപ്പാളിൽ ഭൂചലനം; 4.8 തീവ്രത രേഖപ്പെടുത്തി

ഇന്ത്യൻ സമയം ഇന്നലെ വൈകീട്ട് 3.59 നാണ് ഭൂചലനം ഉണ്ടായത്

നേപ്പാളിൽ ഭൂചലനം; 4.8 തീവ്രത രേഖപ്പെടുത്തി
നേപ്പാളിൽ ഭൂചലനം; 4.8 തീവ്രത രേഖപ്പെടുത്തി

നേപ്പാൾ: നേപ്പാളിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജുംല ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യൻ സമയം ഇന്നലെ വൈകീട്ട് 3.59 നാണ് ഭൂചലനം ഉണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി (എൻസിഎസ്) നൽകിയ വിവരമനുസരിച്ച് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.

ഡിസംബർ 17, 19 തീയതികളിലും ഇവിടെ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 19 ന് നേപ്പാളിലെ പാർഷെയിൽ നിന്ന് 16 കിലോമീറ്റർ അകലെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഡിസംബർ 17 ന് മെൽബിസൗനിയിൽ നിന്ന് 23 കിലോമീറ്റർ അകലെ 4.4 തീവ്രതയുള്ള ഭൂചലനവും അനുഭവപ്പെട്ടിരുന്നു.

Also Read: റഷ്യന്‍ ആക്രമണം; യുക്രൈനിൽ ആറ് എംബസി കെട്ടിടങ്ങള്‍ തകര്‍ന്നു

ഡിസംബർ 20 ന് രാവിലെ 10.29 വരെ യുഎസ്ജിഎസ് അപ്‌ഡേറ്റ് അനുസരിച്ച്, ജുംലയിൽ നിന്ന് 62 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ജുംല, ദിപായൽ, ദൈലേഖ്, ബീരേന്ദ്രനഗർ, ദാദൽദുര എന്നീ സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു

Share Email
Top